Sunday, 27 November 2016

ബ്രഹ്മചാരിയായ അയ്യപ്പൻ!

അയ്യപ്പൻ ബ്രഹ്മചാരിയാണ് എന്നതാണ് സ്തീപ്രവേശനത്തെ എതിർക്കുന്ന ready to wait കാരു പറയുന്നത്. സത്യത്തിൽ ആ വിശ്വാസത്തിനു അടിസ്ഥാനമുണ്ടോ?

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി എന്ന സങ്കല്പ൦ ബുദ്ധമത൦ കൊണ്ടുവന്നു തള്ളിയതാണ്. പന്തള൦ രാജകുമാരനായ മണികണ്ഠൻ, ശാസ്താവ് എന്നിവയു൦ അയ്യപ്പൻ എന്ന വാക്കുകളും എങ്ങനെ ഉണ്ടായി എന്നു നോക്കുക. ശാസ്താവ് ബ്രഹ്മചാരി ആയിരുന്നില്ല.അവിടത്തെ പ്രതിഷ്ഠ ശാസ്താവാണ്. അയ്യപ്പൻ എന്ന വാക്ക് പാലി ഭാഷയിൽ നിന്നുള്ള ഇറക്കുമതിയാണ്. ബുദ്ധമതത്തിന്റെ സ്വാധീന൦ പ്രകടമായി കാണുന്നു. ബുദ്ധസന്യാസിമാർ ബാച്ചിലർ ആയിരുന്നു. അവരുടെ ഗുരുക്കന്മാരെല്ലാവരു൦ ബാച്ചിലർ ആയിരുന്നു. അതുകൊണ്ടുതന്നെ അവർ അന്നത്തെ മലമുകളിലെ ദൈവത്തെ പിടിച്ചു താത്വികമായ നിർവചന൦ കൊടുത്തു. ആ ദൈവവു൦ ബാച്ചിലറാണ്. ബാച്ചിലറായവരെ ബഹുമാനിക്കാൻ പഠിപ്പിക്കണമല്ലോ(ഇതിലു൦ നല്ല വഴി വേറെ ഇല്ല) . അങ്ങനെ അത് അയ്യപ്പനായി മാറി. രാമായണ൦ വായിച്ചാൽ ശബരിയെന്ന വനവാസിസ്ത്രീ അവിടെ താമസ്സിച്ചിരുന്നു എന്ന് മനസ്സിലാകു൦. ജാ൦ബവാന്റെ കാലത്തുതന്ന ശബരിമലയിലു സ്ത്രീകൾ കയറിയിട്ടുണ്ട് എന്നു മനസ്സിലാക്കണ൦.ബ്രഹ്മചാരി എന്ന വാക്കിനു വേറേയു൦ നിർവചന൦ ഉള്ളതുകൊണ്ട് ബാച്ചിലർ എന്ന വാക്ക് മനഃപൂർവ്വ൦ ഉപയോഗിച്ചതാണ്

അയ്യൻ എന്ന പദം ആര്യൻ എന്ന സംസ്കൃത പദത്തിൽ(ഉഴുന്നവൻ) നിന്ന് -> അജ്ജൻ എന്ന പാലി പദമുണ്ടായി (ശ്രേഷ്ഠൻ) അതിൽ നിന്നാണ്‌ അയ്യൻ ഉണ്ടായത്. നമ്മൾ അയ്യോ എന്ന് വിളിക്കുന്നതിന്‌ 2000 വർഷങ്ങൾക്ക് മേൽ പാരമ്പര്യമുള്ളതു കൊണ്ടാണ്‌. ബുദ്ധസന്യാസിമരെ അല്ലെങ്കിൽ അക്കാലത്ത് മൂപ്പന്മാരെ അയ്യൻ എന്നാണ്‌ വിളിച്ചരുന്നത്. അയ്യന്മാരിൽ ശ്രേഷ്ഠൻ ആണ്‌ അയ്യപ്പൻ. ശാസ്താവ് എന്നതും ബുദ്ധന്റെ പര്യായമാണ്‌ (ശ്രീബുദ്ധനാവണമെന്നില്ല) ധർമ്മശാസ്താവ് എന്ന് വിളിക്കുന്നത് ധർമ്മം ആണ്‌ ബുദ്ധമതക്കാരുടെ അത്യന്തിക മോക്ഷ (നിർ‌വാണം) മാർഗ്ഗം എന്നതിനാലാണ്‌. ധർമ്മം ശരണം ഗച്ഛാമി ഓർക്കൂ. പിന്നെ ശബരിമലയിൽ പോകുമ്പോൾ മാത്രം ശരണം വിളികൾ വരുന്നതും ബുദ്ധസന്യാസിമാരുടെതു പോലെ 40 ദിവസം വ്രതം എടുക്കുന്നതും ഇതേ പാരമ്പര്യമാണ്‌. 

ഇനി ഏതെങ്കിലും പുരാണത്തിൽ അയ്യപ്പനോ മണികണ്ഠനോ കടന്നു വരുന്നുണ്ടോ? അതു൦ ഇല്ല. ധർമ്മശാസ്താവിനെ മാത്രമേ പുരാണങ്ങളിൽ കാണാൻ പറ്റുള്ളൂ.

ധർമ്മശാസ്താവിന്റെ അവതാരമാണ് അയ്യപ്പൻ എന്നാണല്ലോ . വിഷ്ണുവും ശിവനും ചേർന്നുണ്ടായ് തേജസ്സാണ് ശാസ്താവ്. ആ ശാസ്താവിന്റെ അവതാരമാണ് അയ്യപ്പൻ. ശാസ്താവ് ബ്രഹ്മചാരിയല്ല. പൂർണ്ണ, പുഷ്ക്കല എന്നീ ഭാര്യമാരും സത്യകൻ എന്ന പുത്രനും ശാസ്താവിനുണ്ട്.(സ്കാന്ദപുരാണം) എന്നാൽ അവതാരമൂർത്തിയായ അയ്യപ്പൻ ബ്രഹ്മചാരിയാണ്. അതിനാൽ അയ്യപ്പൻ ഒരു കേരളീയദൈവമാണെന്നും ഒരു വാദമുണ്ട്. കേരളത്തിൽ അയ്യപ്പ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ കുറവാണ്. ശാസ്താക്ഷേത്രങ്ങൾ അയ്യപ്പക്ഷേത്രങ്ങളായി അറിയപ്പെടുകയാണ് ചെയ്യുന്നത്. അത് അയ്യപ്പനും ശാസ്താവും ഒന്നാണെന്നുള്ള തെറ്റിദ്ധാരണയുടെ പുറത്താണെന്നു തോന്നുന്നു. മാത്രവുമല്ല ശബരിമലയിൽ പരശുരാമനാൽ സ്ഥാപിതമായ ശാസ്താക്ഷേത്രം പന്തളം രാജാവിന്റെ പുനരുദ്ധാരണപ്രവർത്തനത്തിനുശേഷം(ബുദ്ധമതത്തിലേക്കുള്ള പരിവർത്തന൦) ബ്രഹ്മചാരിയായ അയ്യപ്പന്റെ ക്ഷേത്രമായാണ് അറിയപ്പെട്ടത്.----

ധർമ്മശാസ്താവ്, അയ്യപ്പൻ, മണികണ്ഠൻ
അയ്യൻ എന്ന വാക്കിനു രണ്ടായിര൦ കൊല്ല൦ പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. പന്തള൦ രാജവ൦ശത്തിനു 1200 കൊല്ലത്തിൽ കൂടുതൽ പഴക്കമില്ല. മണികണ്ഠനു തീരേയുമില്ല. ധർമ്മശാസ്താവ് എന്ന പദ൦ ഈ രണ്ടു കാലഘട്ടത്തിനു൦ മുന്‍പേ ഉള്ളതുമാണ്. അതുകൊണ്ടുതന്നെ ഇവ മൂന്നു൦ ഒന്നല്ല.

No comments:

Post a Comment